
എട്ട് ലക്ഷം യുവാക്കള് സന്നദ്ധ സൈനിക സേവനത്തിന് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്ക്കെതിരെ പോരാടാന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂര്ണമായി മാറ്റുമെന്നും ഇരു കൊറിയകളെയും ഒരുമിപ്പിയ്ക്കുമെന്നും സന്നദ്ധ പ്രവര്ത്തകര് പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉത്തരകൊറിയന് ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കള് രംഗത്തെത്തിയതായ വാര്ത്തകള് പുറത്തു വന്നത്.
യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കം ഉത്തര കൊറിയയുടെ സ്വാതന്ത്ര്യത്തിനേയും, ജീവിക്കാനുള്ള അവകാശത്തേയും ഇല്ലാതാക്കാനാണ് എന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി.
ഉത്തരകൊറിയയില് നിര്ബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്. എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വര്ഷവും സ്ത്രീകള് കുറഞ്ഞത് മൂന്ന് വര്ഷവും സൈന്യത്തില് സേവനമനുഷ്ഠിക്കണമെന്നാണ് നിയമമുണ്ട്. രാജ്യത്തെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈല് പരീക്ഷിച്ചത് അമേരിയ്ക്കയും, ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്ക്ക് മറുപടിയെന്നാണ് വിദഗ്ധര് പറയുന്നത്.







Comments