
ഭോപ്പാല്‍: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശില്‍ കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടി പതിനായിരം രൂപ. അസാറാം വിശ്വകര്‍മ്മ എന്ന കര്‍ഷകന്റെ ബാങ്ക് ഓഫ് ഇന്ത്യ ഖിദിയ ബ്രാഞ്ച് അക്കൗണ്ടിലേയ്ക്കാണ് പണം എത്തിയത്. ഉറവിടം ബോധിപ്പിക്കാന്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അസാറാം വിവരമറിയുന്നത്.
പാന്‍ നമ്പര്‍ ഇല്ലാത്ത അക്കൗണ്ടില്‍ ഒരു കോടി പതിനായിരം രൂപയുടെ അക്കൗണ്ട് നിക്ഷേപം നടത്തിയെന്നായിരുന്നു അസാറാമിനെതിരെയുള്ള കുറ്റം. പണം ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ബാങ്ക് ഉദ്യോഗ്സഥന് വന്ന തെറ്റാണ് ഇത്രയും വലിയ തുക അക്കൗണ്ടിലെത്താന്‍ കാരണം.
മൂല്യം കൂടിയ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം പതിനായിരം രൂപയുടെ നിക്ഷേപമാണ് അസാറാം നടത്തിയത്. 500 രൂപയുടെ 20 നോട്ടുകള്‍ ജീവനക്കാരന്റെ അശ്രദ്ധയില്‍ 20000 എന്നായി. വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ഭോപ്പാലില്‍ ആയിരത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്.






