
കൊച്ചി : ഐഎസ്എല്‍ ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ലഭിച്ചത് ജനറല്‍ ടിക്കറ്റ്. തന്നോടും മുന്‍ താരങ്ങളോടും കെ.എസ്.എ കാട്ടിയത് കടുത്ത അവഹേളനമാണെന്നും കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ തനിക്ക് ഇത്തരമൊരു അവഹേളനം നേടിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം. വിജയന് പ്രതികരിച്ചു.
ഇന്നലെ ടിക്കറ്റ് വാങ്ങാന്‍ കെ.എസ്.എയില്‍ എത്തിയപ്പോള്‍ തനിക്ക് നല്‍കിയത് രണ്ട് ജനറല്‍ ടിക്കറ്റുകളായിരുന്നു. ഫുട്ബോളുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ക്ക് വിഐപി പാസ് നല്കുമ്പോള് സാധാരണക്കാരായ ഫുട്ബോള്‍ പ്രേമികള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പന്തുകളി എന്താണെന്ന് പോലും അറിയാത്തവര്‍ക്കാണ് വിഐപി ടിക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്.
ഇതിനിടെ, സ്റ്റേഡിയത്തിലെ കൗണ്ടറില്‍ ഇനി ടിക്കറ്റ് വില്‍പ്പന ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് കിട്ടാത്ത ആരാധകര്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.




