
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ഗായിക, കഥക് നര്‍ത്തകി, മോഡല്‍,ഫാഷനിസ്റ്റ് എന്നീ ഒട്ടനവധി മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച മൗനി ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ, മലയാളത്തിന്റെ മരുമകളായി മാറിയിരിക്കുകയാണ് ഈ സുന്ദരി.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ വേഗത്തില്‍ വൈറലായിമാറാറുണ്ട്. ഇപ്പോഴിതാ മൗനി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
നാഗകന്യക എന്ന സീരിയലാണ് മൗനിയുടെ കരിയര്‍ മാറ്റിമറിച്ചത്. 2007-ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2011-ല്‍ സംപ്രേഷണം ചെയ്ത 'ദേവന് കി ദേവ് മഹാദേവ്' എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന് എന്ന പരമ്പരയാണ് മൗനിക്ക് കൂടുതല്‍ ആരാധകരെ നല്‍കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി.
ഫാഷനില്‍ എപ്പോഴും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന മൗനി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.ബോളിവുഡ് താരം മൗനി റോയ് ഇപ്പോള്‍ മിയാമിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ഒപ്പം തന്റെ സുപ്പര്‍ ഹോട്ട് ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
എല്ലാത്തരം വസ്ത്രങ്ങളും താരത്തിന് നന്നായി ചേരുമെങ്കിലും ഇന്ത്യൻ വസ്ത്രങ്ങളില്‍ താരം ഏറെ ആകര്‍ഷകയായി കാണപ്പെടുന്നു. എന്നാല്‍, താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ശരിയ്ക്കും അമ്പരപ്പിച്ചു. മിയാമിയിലെ ചൂടിനെ അതിജീവിക്കാന്‍ സെക്സി പീച്ച് നിറത്തിലുള്ള ബിക്കിനിയും സരോങ്ങിലും മൗനി റോയ് എത്തി.






