
മുംബൈ : പോത്തൊഴികെയുളള മാടുകളെ അറുക്കുന്നതും മാംസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച 2015-ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പക്കാന്‍ മഹാരാഷ്ട്ര. 'ഗൗ സേവ ആയോഗ് ' എന്ന പേരിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കമ്മീഷന് രൂപം നല്‍കുന്നത്.
24 അംഗങ്ങളുളള കമീഷന് സ്ഥാപിക്കുന്നതിന് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭ അനുമതി നല്‍കുകയും 10 കോടി രൂപ വകയിരുത്തുകയും ചെയ്തു.
കമീഷനിലെ 14 പേര് വിവിധ സര്‍ക്കാര്‍ വകുപ്പകളിലെ കമീഷണര്‍മാരും ശേഷിപ്പിക്കുന്നത് പശു സംരക്ഷണവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനബന്ധമുളളവരുമായിരിക്കും. അദ്ധ്യക്ഷനെ സര്‍ക്കാര്‍ തീരുമാനിക്കും.
2015 ല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖമന്ത്രിയായിരിക്കെയാണ് മാട്ടിറച്ചി നിരോധന നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിനു പുറമേ ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന് നയങ്ങള്‍ നിര്‍ദ്ദേശിക്കും. നിരോധനത്തോടെ കന്നുകാലികള്‍ പെരുകുന്നതിനാലാണ് കമ്മീഷന് രൂപവത്കരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.






