
തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 111 പേരാണ്. ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 172 കേസുകളാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍.
സംസ്ഥാനത്ത് കോവിഡ് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. എന്നാല്‍ ആശുപത്രികള്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആശുപത്രികള്‍ സര്‍ജ് പ്ളാന്‍ തയ്യാറാക്കണം. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാസ്ക് നിര്‍ബന്ദമായും ഉപയോഗിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ബന്ധമായും ആശുപത്രിയില്‍ എത്തുന്നവര്‍ മാസ്ക് ധരിച്ചിരിച്ചിരിക്കണമെന്നാണ് നിര്‍ദേശം. പ്രധാന മന്ത്രിയും അടിയന്തര യോഗം വിളിച്ചിരിക്കുന്നത് രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് സാഹചര്യത്തിലാണ്. രാജ്യത്തെ രോഗികളുടെ എണ്ണം നിലവില്‍ 7026 ആണ്.






