
ഇനി ഒരു മാസക്കാലം മുസ്ലീം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനങ്ങള്‍. റമദാന് വ്രതാരംഭത്തിന് തുടക്കം. കേരളത്തില്‍ നാളെ മുതലാണ് റമദാന് വ്രതാരംഭം തുടങ്ങുന്നത്. സംയുക്ത ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും, ഖലീലുല്‍ ബുഖാരി തങ്ങളും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതോടെയാണ് വ്രതാരംഭത്തിന് തുടക്കം കുറിച്ചിരിയ്ക്കുന്നത്. കാപ്പാടും തമിഴ്നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി ദൃശ്യമായിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിക്കുന്ന വിശ്വാസികള്‍ രാത്രി കൂട്ടപ്രാര്‍ത്ഥനകളില്‍ മുഴുകും.






