
മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂന്ന് മാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റില്‍. ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാന്‍ അച്ഛന്റെ ഛായ തോന്നുന്നു എന്ന് പറഞ്ഞതിനാലാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാന്ന് പോലീസ് പറയുന്നത്. സ്ത്രീ ഗംഗാപൂര്‍ ശിവാര്‍ പ്രദേശത്തെ താമസക്കാരിയാണ്. യുവതി പോലീസിനോട് ആദ്യം പറഞ്ഞത് തിങ്കളാഴ്ച വൈകുന്നേരം ഒരു സ്ത്രീ അവരുടെ വീട്ടില്‍ കയറി വന്നശേഷം, രാസവസ്തുക്കള്‍ ഉപയോഗിച്ച് അവളെ അബോധാവസ്ഥയിലാക്കി മകളുടെ കഴുത്തറുത്തുവെന്നായിരുന്നു.
എന്നാല്‍, ബന്ധുക്കളുടെയും, സ്ത്രീയുടെയുടെയും മൊഴിയിലെ വൈരുധ്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവ സ്ഥലത്ത് മറ്റൊരു സ്ത്രീയെത്തിയതിന് യാതൊരു തെളിവുകളുമില്ലായെന്ന് പിന്നാലെ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. പിന്നാലെ, യുവതിയെ കാര്യമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ യുവതി താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ഥിരമായി കുട്ടിയെ കാണാന്‍ ഭര്‍ത്താവിനെ പോലെ തന്നെയിരിക്കുന്നുവെന്ന് പറയാറുണ്ടായിരുന്നുവെന്നും അതിനാലാണ് കുഞ്ഞിനെ കൊല്ലാന്‍ താന്‍ തീരുമാനിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.






