
വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണികളെയെല്ലാം അമ്പരപ്പിച്ചുകൊണ്ടായിരുന്നു രണ്ടാം വയസ്സില്‍ പ്രതിദിനം നാല്‍പ്പത് സിഗരറ്റുകള്‍ വലിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരുന്നത്. ഇന്തോനേഷ്യയിലെ അര്‍ദി റിസാല്‍ എന്ന കുട്ടിയാണ് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. തന്റെ കുഞ്ഞ് വിരലുകള്‍കൊണ്ട് ഇറുക്കിപ്പിടിച്ച് സിഗരറ്റ് വലിക്കുന്ന അര്‍ദിയുടെ വീഡിയോയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അര്ദിക്ക് വെറും പതിനെട്ടാം മാസം പ്രായമുള്ളപ്പോള്‍ അവന്റെ പിതാവാണ് ചുണ്ടില്‍ ആദ്യമായി സിഗരറ്റ് വച്ചുകൊടുത്തത്. പിന്നെ അവനത് ശീലമായി. കൊടുത്തില്ലെങ്കില്‍ നിലത്തുകിടന്ന ഉരുളുകയും കരയുകയും സ്വയം വേദനിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
എന്നാല്‍ പതിയെ പതിയെ ഈ ദുശ്ശീലം അവന്റെ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. തടി നന്നായി കൂടുകയും കഠിന ചുമ വരുകയും ചെയ്തു. വെറും ആറ് കിലോ മാത്രമുണ്ടായിരുന്ന അവന്റെ തൂക്കം 24 കിലോ ആയി. വിഷയം ലോകം മുഴുവന്‍ ചര്‍ച്ചയായതോടെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഇടപെട്ടു. ഡോക്ടര്‍മാരെ കാണിച്ചു. കഠിന പ്രയത്നത്തിനൊടുവിലാണ് അമ്മ ഡയാന അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
വര്ഷങ്ങള്ക്കടന്നു പോയി ഇന്നവന് പതിമൂന്ന് വയസ്സുണ്ട്. സിഗരറ്റ് അവന് കൈകൊണ്ട് തൊടാറില്ല. പഠനത്തിലും കായിക മേഖലയിലുമെല്ലാം വളരെ മികവ് പുലര്‍ത്തി മുന്നേറുകയാണ്.






