
കൊച്ചി : തൃപ്പൂണിത്തറ പോലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍.മരിച്ച മനോഹരനെ മുഖത്തടിച്ച എസ്ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. മനോഹരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകര്‍ ആരോപിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല നല്കി. വിശദമായ അന്വേഷണ ചുമതല നടത്തി റിപ്പോര്‍ട്ട് നല്കാന് കൊച്ചി പോലീസ് കമ്മീഷന് ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്.നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന ശേഷമായിരുന്നു മര്‍ദ്ദനത്തിനു ശേഷമാണ്മനോഹരനെ പോലീസ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കാരണത്താലാണ് പോലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലിരിക്കെ മനോഹരന് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
രാത്രി ഒൻപതു മണിയോടെ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






