
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡാകുന്നു. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഉടന്‍ സംസ്ഥാനവ്യാപകമാകും. പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ ടി എം കാര്‍ഡുപോലെ പഴ്സില്‍ ഒതുങ്ങുന്നതാണ് ഇനി സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് ആകുന്നു
മൈക്രോചിപ് പി വി സി പെറ്റ് കാര്‍ഡില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത് ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ്. എന്നാല്‍ സാങ്കേതികതകരാര്‍ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാര്‍ഡ് ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ് ഉപേക്ഷിച്ചു.
ലൈസന്‍സ് തയ്യാറാക്കിയത് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരമാണ്. 2019-ല്‍ ലൈസന്‍സ് വിതരണം കരാര്‍ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നല്കിയ കേസ് തീര്‍പ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം വൈകിയത്.






