
ന്യുഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഇപിഎഫ്ഒ പുതുക്കി നിശ്ചയിച്ചു. 2022-23 വര്‍ഷത്തില്‍ 8.15% ആയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)യുടെ അനുമതി ലഭിച്ചാല്‍ നിര്‍ദേശം ധനമന്ത്രാലയത്തിന്റെ അനുമതിക്ക് അയക്കും. അഞ്ച് കോടിയിലേറെ വരുന്ന നിക്ഷേപകര്‍ക്ക് ഇതിന്റെ പ്രയോജനമുണ്ടാകും.
2022 മാര്‍ച്ചില്‍ ചേര്‍ന്ന യോഗത്തില്‍ 2021-22ലെ പലിശ നിരക്ക് 8.1% ആയി കുറച്ചിരുന്നു. 2020-21ല്‍ നിരക്ക് 8.5% ആയിരുന്നു. 1977-78 മുതല്‍ 8 % ആയിരുന്നു പലിശ നിരക്ക്.






