
മുംബൈ: ക്രിക്കറ്റിന് വന്‍ പ്രചാരമുള്ള ഇന്ത്യയില്‍ ക്രിക്കറ്റ്താരങ്ങളെ കറവപ്പശുക്കളായി ഉപയോഗിക്കുന്നു എന്ന ആക്ഷേപം ബിസിസിഐ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. തുടര്‍ച്ചയായുള്ള മത്സര ഷെഡ്യൂളുകളും ഐപിഎല്ലുമെല്ലാം കളിക്കുന്നത് മൂലം താരങ്ങള്‍ക്ക് വിശ്രമത്തിന് അവസരം കിട്ടുന്നില്ല എന്ന ആക്ഷേപമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.
എന്നാല്‍ ഈ ആക്ഷേപത്തെ ഗൗരവമായി എടുത്തിരിക്കുകയാണ് ഐപിഎല്ലിലെ ഏറ്റവും ഫേവറിറ്റുകളില്‍ പെടുന്ന ടീമായ മുംബൈ ഇന്ത്യന്‍സ്. ബിസിസിഐ നിര്‍ദേശം പരിഗണിച്ച് ടീമിന്റെ നായകന് രോഹിത്ശര്‍മ്മയ്ക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കും. ടെസ്റ്റ് ലോകകപ്പ് ഫൈനലും ഏകദിന ലോകകപ്പുമെല്ലാം മുന്നില്‍ നില്‍ക്കേ ഐപിഎല്ലിലെ എല്ലാ മത്സരത്തിലും നായകന് വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മ്മയ്ക്ക് ആവശ്യമായ വിശ്രമം ടീം ഉറപ്പാക്കും.
ശക്തമായ ബാറ്റിംഗ് നിരയുള്ള മുംബൈ ഇന്ത്യന്‍സിന്റെ നെടുന്തൂണാണ് നായകന് രോഹിത് ശര്‍മ്മ. എന്നാല്‍ താരത്തിനെ എല്ലാ മത്സരത്തിലും ടീം ഇറക്കുന്നില്ല. രോഹിത് കളിക്കാത്ത മത്സരത്തില്‍ യുവതാരം സൂര്യകുമാര്‍ യാദവിനായിരിക്കും ടീമിനെ നയിക്കാനുള്ള ചുമതല. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും അടുത്തിരിക്കെ എല്ലാ താരങ്ങളും പരിക്കേല്‍ക്കാതെ സൂക്ഷിക്കണമെന്ന് നേരത്തേ തന്നെ ബിസിസിഐ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് എല്ലാ ഐപിഎല്‍ മത്സരങ്ങളും കളിക്കേണ്ടതില്ലെന്ന് രോഹിതും മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റും തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സൂര്യയെ സ്ഥാനമേല്‍പ്പിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് രോഹിത്. അഞ്ച് തവണ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു.






