
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ ലോകായുക്ത വിധിയിലെ ഭിന്നാഭിപ്രായം മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്ന വാദത്തില്‍. മന്ത്രിസഭ എടുത്ത തീരുമാനമാണെന്നും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും അത് ലോകായുക്തയുടെ അമന്വഷണ പരിധിയില്‍ വരില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രധാന വാദം. ലോകയുക്തയും ഉപലോകായുക്തയും ഇതില്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ ഹര്‍ജി ഫുള്‍ബെഞ്ചിന് വിടുകയായിരുന്നു. ലോകായുക്തയും രണ്ട് ഉപലേകായുക്തമാരും ഉള്‍പ്പെടുന്നതാണ് ഫുള്‍ ബെഞ്ച്.
മന്ത്രിസഭാ തീരുമാനം പരിശോധിക്കാന്‍ അധികാരമുണ്ടോയെന്നതാണ് പ്രധാനമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞൂ. അധികാരമുണ്ടോയെന്ന് ലോകായുക്ത പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.






