
കോട്ടയം: യുവമോര്‍ച്ചയുടെ പരാതിയില്‍ സംസ്ഥാനത്ത് അറസ്റ്റ് വ്യാപകമാകുമ്പോള്‍ പോലീസിനെ വിമര്‍ശിച്ച് കവി സച്ചിദാനന്ദന്. ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയില്‍ സമീപകാലത്തുണ്ടായ അറസ്റ്റുകളെ പരാമര്‍ശിച്ചാണ് സച്ചിദാനന്ദന്റെ വിമര്‍ശനം. കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണോ അതോ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ എന്ന് കച്ചിദാനന്ദന് ചോദിച്ചു. ഫെയ്സ്ബുക്ക് പേജിലായിരുന്നു സച്ചിദാനന്ദന്റെ വിമര്‍ശനം.
കഴിഞ്ഞ ദിവസം യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരന് കമല്‍ സി. ചവറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കമലിന്റെ നോവലില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന ഭാഗങ്ങളുണ്ടെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചലച്ചിത്ര മേളയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായതും യുവമോര്‍ച്ചയുടെ പരാതിയിലായിരുന്നു.






