
തിരുവനന്തപുരം: സ്വപ്നാ സുരേഷിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരു കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമ്പോള്‍ വസ്തുത അന്വേഷിക്കണം. എന്നാല്‍ ഇവിടെ സ്വപ്ന അത് ചെയ്തില്ല. നേരിട്ടറിയാത്ത കാര്യം പറയാന്‍ പാടില്ലായിരുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു.നിയമപരമായ നടപടി സ്വീകരിക്കും. കേസുമായി മുന്നോട്ട് പോകും എന്നതില്‍ ഒരു സംശയവുമില്ല. ഒരു കാര്യം മാധ്യമങ്ങളോട് പറയുമ്പോള്‍ അതിന്റെ വസ്തുതയെന്താണെന്ന് പരിശോധിച്ച് പറയേണ്ട ഉത്തരവാദിത്തം ആ പ്രസ്തുത വ്യക്തിക്കുണ്ട്.
എന്നാല്‍ ഇവിടെ അതുണ്ടായില്ല. അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ല . മനോരമ ന്യൂസിനോടായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന സ്വപ്നാ സുരേഷിന്റെ പ്രതികരണത്തിന് പിന്നാലെയാണ് എംവി ഗോവിന്ദന് നിലപാട് വ്യക്തമാക്കിയത്.
ഒരു കോടിരൂപനഷ്ടപരിഹാരംആവശ്യപ്പെട്ടാണ്എംവിഗോവിന്ദന്സ്വപ്നാസുരേഷിന്വക്കീല്നോട്ടീസ്അയച്ചത്.ഇതിന്റെ10ശതമാനംകെട്ടിവെച്ച്കേസിന് പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു സ്വപ്നാ സുരേഷിന്റെ വെല്ലുവിളി .സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നാ സുരേഷിന്റെ ആരോപണം.
സ്വപ്നയുടെ ആരോപണം വ്യാജമാണെന്നും പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചുവെന്നുംകാണിച്ച്എംവിഗോവിന്ദന്വക്കീല്നോട്ടീസുംഅയച്ചു.തനിക്കെതിരായ ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു






