ന്യൂഡല്‍ഹി: ഇത്തവണ ആദ്യമായി എന്‍.സി.ജി കമാന്‍ഡോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്തേക്കും. കേന്ദ്ര പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച് തീരുമാനമായാതായാണ് റിപ്പോര്‍ട്ട്. എന്‍.എസ്.ജിയെ പ്രതിനിധീകരിച്ച് അറുപത് കരിമ്പൂച്ചകള്‍ പരേഡില്‍ മാര്‍ച്ച് ചെയ്യും.
ഇതിനായുള്ള തയ്യാറെടുപ്പുകള്‍ എന്‍.എസ്.ജി ആസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. ഇത് ആദ്യമായാണ് റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ എന്‍.എസ്.ജിക്ക് അവസരം ലഭിക്കുന്നത്. ഇതുവരെ സൈന്യത്തിന്റെ പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമാണ് റിപബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.
1984ല്‍ രൂപീകരിച്ച എന്‍.എസ്.ജി തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.






