
മസ്കറ്റ്: ഒമാനില്‍ 300 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചകൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ഈ വര്‍ഷം പൗരത്വം അനുവദിക്കുന്ന വിദേശികളുടെ ആദ്യ ബാച്ചാണിത്. രാജ്യത്തെ നിയമപ്രകാരം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കാണ് പൗരത്വം അനുവദിക്കുന്നത്.
ഒമാനിലോ മറ്റെതെങ്കിലും രാജ്യത്തോ ജനിക്കുന്നവരും അമ്മയോ അച്ഛനോ ഏതെങ്കിലും ഒരാള്‍ ഒമാന്‍ പൗരനുമായയ കുട്ടികള്‍ക്കും, അച്ഛനും അമ്മയും ആരെന്നറിയാതെ ഒമാനില്‍ ജനിച്ച കുട്ടികള്‍ക്കും നിയമപ്രകാരം രാജ്യത്ത് പൗരത്വം ലഭിക്കും. ഇതിന് പുറമെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ മകനോ മകളോ ആയി ഒമാനില്‍ ജനിക്കുന്ന കുട്ടികളും പൗരത്വത്തിന് അര്‍ഹരാണ്. തുടര്‍ച്ചയായി 20 വര്‍ഷം ഒമാനില്‍ താമസിച്ചിരിക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളുണ്ട്. എന്നാല്‍ ഒമാനി സ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള വിദേശികള്‍ക്ക് പത്ത് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വത്തിന് അപേക്ഷിക്കാം
ഇതിനായി പൗരത്വത്തിന് വേണ്ടി തയ്യാറാക്കിയ ഫോമില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പൗരത്വ അപേക്ഷ സമര്‍പ്പിക്കുന്നു, അതില്‍ തന്റെ യഥാര്‍ത്ഥ പൗരത്വം ഉപേക്ഷിക്കാനുള്ള തന്റെ ആഗ്രഹം അംഗീകരിക്കുകയും തന്റെ രാജ്യത്തെ നിയമം അത് അനുവദിക്കുകയും ചെയ്യുന്നു.
പൗരത്വത്തിനായുള്ള അപേക്ഷകന് അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍, അവന് താമസിക്കുന്ന വിലായത്തിലോ ഗവര്‍ണറേറ്റിലോ ജുഡീഷ്യറിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യണം: ''ഒമാന്‍ സുല്‍ത്താനേറ്റിനോട് വിശ്വസ്തനായിരിക്കാന്‍ സര്‍വ്വശക്തനായ ദൈവത്താല്‍ ഞാന്‍ സത്യം ചെയ്യുന്നു’. പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന വ്യക്തിയക്ക് അറബി ഭാഷ വായിക്കാനും എഴുതാനും അറിയുകയും വേണം.
പ്രത്യേക രാജകീയ ഉത്തരവിലൂടെ അല്ലാതെ ഒമാന്‍ പൗരന്മാര്ക്ക് ഇരട്ട പൗരത്വം അനുവദനീയമല്ല. മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചാല്‍ ഒമാന്‍ പൗരത്വം റദ്ദാവും. രാജ്യതാത്പര്യത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും പൗരത്വം നഷ്ടമാവാനുള്ള കാരണമാണ്. വ്യാജ രേഖകളുണ്ടാക്കി പൗരത്വം നേടുക, വിദേശരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, ശത്രു രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായി പ്രവര്‍ത്തിക്കുക തുടങ്ങിയവ കണ്ടെത്തിയാലും പൗരത്വം റദ്ദാക്കപ്പെടും.






