
തിരുവനന്തപുരം; കേരളത്തിലെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയതായി അംഗീകാരം ലഭിച്ചിരിക്കുന്നത് കൊല്ലം എഫ്എച്ച്സി അഴീക്കല്‍, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി, കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് എന്നീ ആശുപത്രികള്‍ക്കാണ്. ഇതോട് കൂടി സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്കോറും നേടിയാണ് നേട്ടം കൈവരിച്ചത്. നാല് താലൂക്ക് ആശുപത്രികള്‍, അഞ്ച് ജില്ലാ ആശുപത്രികള്‍ , എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, എന്നിങ്ങനെ എന്‍ക്യുഎഎസ് അംഗാകാരം ലഭിച്ചട്ടുണ്ട്.
ഇതിനുപുറമെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ദേശിയ നിലവാരത്തിലേക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തി മികച്ച സേവനങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി അറിയിച്ചു.എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയായിരിക്കും സര്‍ക്കാര്‍ ലക്ഷ്യം നടപ്പാക്കുക. ജില്ലാ ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേര്‍ന്ന് നടപടി സ്വീകരിച്ച് വരുകയാണെന്ന് വീണ ജോര്‍ജ് അറിയിച്ചു.






