കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങി. രത്നഗിരിയില്‍ നിന്നും ഉച്ചയോടെ സംഘം റോഡ് മാര്‍ഗം കേരളത്തിലേക്ക പുറപ്പെട്ടു. പുലര്‍ച്ചെയോടെ സംഘം കേരളത്തിലെത്തും. രത്നഗിരിയില്‍ കേരളത്തിലേക്കുള്ള ട്രെയിനും വിമാന സര്‍വീസും വൈകുന്ന സാഹചര്യത്തിലാണ് കാര്‍ മാര്‍ഗം ഇയാളെ കണ്ണൂരിലെത്തിക്കുന്നത്.
മഹാരാഷ്ട്ര റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന സെയ്ഫിയെ എടിഎസ് അടക്കം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങിയാണ് കേരളത്തിലെത്തിക്കുന്നത്.
അതേസമയം, സെയ്ഫി കേരളത്തില്‍ എത്തിയതും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടതും സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ ആണെന്ന് സൂചന ലഭിച്ചു. എലത്തൂരില്‍ ആക്രമണം നടത്തിയ ശേഷം ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയ പ്രതി അവിടെ നിന്ന് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ രത്നഗിരിയില്‍ എത്തുകയായിരുന്നു.
അതിനിടെ, ഷാരൂഖ് സെയ്ഫിയുടെ ടീ ഷര്‍ട്ട് പിതാവ് തിരിച്ചറിഞ്ഞായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്തുനിന്ന് കണ്ടെത്തിയ ടീ ഷര്‍ട്ട് മകന് വീട്ടില്‍ ഉപയോഗിക്കുന്നതാണ്. പോലീസ് കാണിച്ച മകന്റെ ഫോട്ടോ തിരിച്ചറിഞ്ഞതായി പിതാവ് പറയുന്നു.
സെയ്എഫിയെ മാര്‍ച്ച 31ന് കാണാതായിരുന്നു. പോലീസിന് പരാതി നല്കി. മകന് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയാമെന്നും പിതാവ് പറയുന്നു.






