
മദ്യപാനം പലപ്പോഴും കുടുംബജീവിതങ്ങള്‍ തകരുന്നതിന് കാരണമാറുണ്ട്. ഭര്ത്താക്കന്മാരുടെ മദ്യപാനം അമിതമായാല്‍ ഭാര്യമാര്‍ ശാസിക്കാറുമുണ്ട്. എന്നാല്‍ ഇവിടെ ഒരു ഭര്‍ത്താവ് മദ്യപിച്ചതിന് തന്നെ ശാസിച്ചതിന്റെ പേരില്‍ ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ താരാപൂര്‍ ഗ്രാമത്തില്‍ ആണ് ഇീ ദാരുണ കൊല നടന്നിരിക്കുന്നത്. സംഭവത്തില്‍ രാം ചന്ദ്ര തുരി എന്നയാളെ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് തുരി ഭാര്യയെ കൊലപ്പെടുത്തിയത്. ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നിരന്തരം മദ്യപിക്കുന്ന ആളാണ് തുരി. അായാളുടെ പന്ത്രാണ്ടാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ തുരി 11 സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്. അവരെല്ലാം ഇയാളെ ഉപേക്ഷിച്ച് പോയത് ഈ മദ്യപാനശീലം കാരണമാണ് എന്നും നാട്ടുകാര്‍ പറയുന്നു.
20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കൊല്ലപ്പെട്ട വേദിയും തുരിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും നാല് മക്കള്‍ ഉണ്ട്. തിങ്കളാഴ്ച സംഭവം നടക്കുമ്പോള്‍ മക്കളാരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ പറയുന്നത് അനുസരിച്ച് തിങ്കളാഴ്ച തുരി പതിവു പോലെ മദ്യപിച്ചെത്തി. വീട്ടിലെത്തിയിട്ടും മദ്യപാനം തുടര്‍ന്നു. ഇത് ചോദ്യം ചെയ്ത ഭാര്യ ദേവിയെ ഇയാള്‍ വടിയെടുത്ത് അടിക്കാന്‍ ആരംഭിച്ചു. അവര്‍ ബോധം കെട്ട് നിലത്ത് വീണിട്ടും ഇയാള്‍ ഭാര്യയെ തല്ലുന്നത് നിര്‍ത്തിയില്ല.
ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയി തിരിച്ച് വന്ന മൂന്ന് മക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്ന അമ്മയെയാണ്. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.






