
കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായമാണ് കൈമാറിയത്. മുഖ്യമന്ത്രി, ഭാര്യ കമല, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവരാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
കണ്ണൂര്‍ ,മട്ടന്നൂര്‍ ,സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫില്‍ എന്നിവരാണ് മരിച്ചത്. പ്രതി ഷാരൂഖിന് എതിരേ കൊലക്കുറ്റം ചുമത്തി. ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍. റെയ്ഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത ,എന്നിവരാണ് മുഖ്യമന്ത്രി അറിയിച്ചു.
തീവെപ്പിനിടെ മൂന്ന് പേര് മരിച്ച സാഹചര്യത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം 20 വരെ ഷാരൂഖിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും.കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നിലവില്‍ പ്രത്യേക സംഘം അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. ഇന്നലെ ആശുപത്രിയില്‍ വെച്ചും ഷാരൂഖ് സെയ്ഫിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.






