
ശരീരത്തിലെ ചുവന്ന രക്താകോശങ്ങളില് കാണപ്പെടുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഇവയുടെ തോത് ശരീരത്തില്‍ കുറയുന്നത് വിളര്‍ച്ച, ക്ഷീണം, തളര്‍ച്ച, ശ്വാസംമുട്ടല്‍ ഇവയ്ക്കൊക്കെ കാരണമാകുന്നു. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്ബണ്ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ ധര്‍മം നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ
1. ചീര
ചീര അയണിന്റെ മികച്ച സ്രോതസ്സുകളിലൊന്നാണ്.
അയണും ബി കോബ്ലക്സും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
2. ഈന്തപ്പഴം
പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇതിലെ അയണിന്റെ സാന്നധ്യം എറിത്രോസൈറ്റുകളുടെ എണ്ണം ഉയര്‍ത്താനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. അയണിന് പുറമേ ഇതില്‍ വൈറ്റമിന്‍ സി , വൈറ്റമിന്‍ ബി കോപ്ലക്സ് , ഫോളിക് ആസിഡ് ഇവയും അടങ്ങിയിരിക്കുന്നു.
3.ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ നിറഞ്ഞതുമാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇരുമ്പ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
4.മുട്ട
ആന്റി ഓക്സിഡന്റുകളും പ്രോട്ടീനും അയേണും മറ്റും അടങ്ങിയ മുട്ട കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കും.
5.ഉണക്കമുന്തിരി
അയണും, കോപ്പറും ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ രണ്ടു ഘടകങ്ങളാണ്. ഇവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നു.






