
ചെന്നൈ : ഐപിഎല്ലില്‍ പതിനാറാം സീസണില്‍ ചെന്നെ സൂപ്പര്‍ കിംഗ്സ് രാജസ്ഥാന് റോയല്‍സിനെതിരെ ടോസിന് ഇറങ്ങുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏതെങ്കിലുമൊരു ടീമിനെ 200 മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടം ധോണിയുടെ പേരിലാകും.2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതല്‍ സിഎസ്കെ നായകനാണ് ധോണി. ശേഷം 14 സീസണുകളിലായി 199 മത്സരങ്ങളില്‍ സിഎസ്കെയുടെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു. നാല് കിരീടങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും വിജയമുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി. അതേസമയം ഒന്‍പത് ഫൈനലുകളില്‍ സിഎസ്കെയെ ധോണി എത്തിച്ചു.
സിഎസ്കെയെയും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനേയും 207 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ധോണിക്ക് 123 ജയങ്ങള്‍ നേടാനായി.അവസാന മത്സരത്തില്‍ 5000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധോണിക്കായിരുന്നു. നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് ധോണി. വിരാട് കോലി, ശിഖര്‍ ധവാന്, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്ന, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
വൈകിട്ട് ഇന്ത്യന്‍ സമയം ഏഴരയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്-രാജസ്ഥാന് റോയല്‍സ് മത്സരം തുടങ്ങുക. രാജസ്ഥാനെതിരെ വിജയിച്ച് ധോണിക്ക് ഉചിതമായ ആദരം നല്‍കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വ്യക്തമാക്കിക്കഴിഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണിയെന്ന് ജഡേജ വ്യക്തമാക്കി. സിഎസ്കെയുടെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും. ക്യാപ്റ്റനായുള്ള 200-ാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ജയിച്ച് അദ്ദേഹത്തിന് സ്പെഷ്യല്‍ സമ്മാനം നല്കാന് കഴിയുമെന്നാണ് വിശ്വാസം ജഡേജ പറഞ്ഞു. അവസാന മത്സരത്തില്‍ 5000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധോണിക്കായിരുന്നു. നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് ധോണി. വിരാട് കോലി, ശിഖര്‍ ധവാന്, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്ന, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.





