
ലൂക്ക മോഡ്രിച്ച്...ആ പേര് കേള്‍ക്കുമ്പോള്‍ ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു മുഖം ഓര്‍മ്മവരും. ഒറ്റയ്ക്ക് പടവെട്ടി ഒരു സാമ്രാജ്യം തീര്‍ത്ത രാജകുമാരന്റെ മുഖം. കാനഡയിലെ ടൊറന്റോ നഗരത്തില്‍ ആ രാജകുമാരന് ഫുട്ബോള്‍ ലോകകപ്പിന്റെ വേദിയില്‍ നിന്ന് തന്റെ അവസാനത്തെ കളിയും പൂര്‍ത്തിയാക്കി ബൂട്ടുകള്‍ അഴിക്കുമ്പോള്‍ നിറഞ്ഞൊഴുകിയത് ക്ര?യേഷ്യന്‍ ജനതയുടെ മാത്രം കണ്ണീര്‍ത്തുള്ളികളല്ല, ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത് ആരാധിക്കുന്ന ഒരു ലോകത്തിന്റെ കണ്ണീരായിരുന്നു അത്.
2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് മുന്നില്‍ ക്ര?യേഷ്യ 2-1 ന് കീഴടങ്ങിയപ്പോള്‍, ഒരു യുഗത്തിന്റെ കൊടിയിറക്കത്തിനാണ് കാല്പന്ത് ലോകം സാക്ഷ്യം വഹിച്ചത്. 40-ാം വയസില്‍, തന്റെ രാജ്യത്തിന്റെ ജഴ്സിയില്‍ പുല്‍മൈതാനത്ത് പന്തുരുട്ടിയ ആ മന്ത്രികന്ലൂക്കാ മോഡ്രിച്ച്തന്റെ ലാസ്റ്റ് ഡാന്‍സ് പൂര്‍ത്തിയാക്കി കളം വിടുമ്പോള്‍, കാലമേ നിന്റെ സുവര്‍ണ താളുകളിലേക്ക് ഞങ്ങളുടെ ലൂക്കയെക്കൂടി
അശാന്തി നിറഞ്ഞ രാജ്യത്ത് വെടിയൊച്ചകള്‍ക്കിടയിലൂടെ പന്തുരുട്ടി ശീലിച്ച ഒരു കുട്ടിയുണ്ടായിരുന്നു ലൂക്ക. അഭയാര്‍ഥി ക്യാംപിലെ ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പടവെട്ടി വളര്‍ന്ന ആ മെലിഞ്ഞുണങ്ങിയ ബാലനാണ് പില്ക്കാലത്ത് ലോക ഫുട്ബോളിന്റെ മധ്യനിരയെ നിയന്ത്രിക്കുന്ന രാജാവായി മാറിയത്. 2006-ല്‍ തുടങ്ങിയ ആ യാത്ര അഞ്ച് ലോകകപ്പുകളുടെ (2006, 2014, 2018, 2022, 2026) വന്യമായ ഭംഗിയിലൂടെ കടന്നുപോയി.
ഫുട്ബോളിലെ അതികായന്മാരായ മെസിയുടെയും റൊണാള്‍ഡോയുടെയും ഒരു പതിറ്റാണ്ട് നീണ്ട സാമ്രാജ്യത്വത്തെ തകര്‍ത്ത് 2018-ല്‍ ബാലണ്‍ ഡി ഓര് പുരസ്കാരം മോഡ്രിച്ച് സ്വന്തമാക്കിയത് വെറുമൊരു വ്യക്തിഗത നേട്ടമായിരുന്നില്ല. അത് പ്രതിഭയും കഠിനാധ്വാനവും കൊണ്ട് എഴുതിയ ഒരു ഇതിഹാസകാവ്യമായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ക്ര?യേഷ്യന്‍ താരങ്ങള്‍ മൈതാനത്ത് തളര്‍ന്നിരുന്നു. തോല്‍വിയുടെ ഭാരത്താല്‍ കരഞ്ഞ മാറ്റിയോ കോവാസിചിനെ ആശ്വസിപ്പിക്കുന്ന മോഡ്രിച്ചിന്റെ ചിത്രം ഫുട്ബോള്‍ പ്രേമികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. ആ തോല്‍വിയിലും 40-ാം വയസില്‍ 66 ടച്ചുകളും മൂന്ന് ടാക്ലിങ്ങുകളുമായി ആ മധ്യനിരയെ മുഴുവന്‍ നിയന്ത്രിച്ചത് ഈ നായകനായിരുന്നു. രണ്ട് ഇതിഹാസങ്ങളുടെ ആലിംഗനം ആ മത്സരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച കളിക്ക് ശേഷമായിരുന്നു. റയല്‍ മഡ്രിഡില്‍ ആറ് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും ഒന്നിച്ച് നേടി ഫുട്ബോള്‍ ചരിത്രം തിരുത്തിയെഴുതിയ രണ്ട് സുഹൃത്തുക്കള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂക്കാ മോഡ്രിച്ചുംപരസ്പരം കെട്ടിപ്പിടിച്ച നിമിഷം. തന്റെ സുഹൃത്തിനെ മാറോട് ചേര്‍ത്ത് റൊണാള്‍ഡോ പറഞ്ഞ വാക്കുകളില്‍ ആ കരിയറിനോടുള്ള ബഹുമാനം മുഴുവന്‍ ഉണ്ടായിരുന്നു, ''ഞാന്‍ ലൂക്കയോടൊപ്പം ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരേ പ്രായക്കാരാണ്. അവന് ഫുട്ബോളിലെ ഒരു ജീവിക്കുന്ന ഇതിഹാസമാണ്. ഞാന്‍ അവനോട് പറഞ്ഞു, ഇതുവരെ നേടിയ എല്ലാറ്റിനും അഭിനന്ദനങ്ങള്‍. നിന്നെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം, നിന്റെ കരിയറിലെ വരും വര്‍ഷങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.''
തന്റെ കരിയറിന്റെ വസന്തകാലം മുഴുവന്‍ രാജ്യത്തിനായി സമര്‍പ്പിച്ച ആ നാല്പതുകാരന് കണ്ണീരോടെ കളം വിടുമ്പോള്‍, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കുകയാണ്. നന്ദി ലൂക്കാ, നീയൊരു തലമുറയ്ക്ക് പകര്‍ന്നു നല്കിയ സ്വപ്നങ്ങള്‍ക്കും, കാല്പന്ത് കളിക്ക് നല്കിയ മാസ്മരിക സൗന്ദര്യത്തിനും! ബൈ ബൈ...





