
തിരുവനന്തപുരം : ലോകായുക്തക്കെതിരെ ഗവര്‍ണര്‍ക്ക് പാരതി.ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് സുപ്രീംകോടതിയുടെ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.ജസ്റ്റിസ് സിറിയക് ജോസഫിനെയും ജസ്റ്റിസ് ഹാറൂണ്‍ റഷീദിനെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും പരാതിയിലുണ്ട്
1997 മെയ് ഏഴാം തീയതി സുപ്രീകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ജഡ്ജിമാര്‍ ഏതെങ്കിലും തരത്തിലുളള ഗിഫ്റ്റോ ആതിഥേയത്വമോ കുടുംബാംഗങ്ങളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ സ്വീകരിക്കാന്‍ പാടില്ലെന്ന് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് ലോകായുക്തയും ഉപലോകായുക്തയും പ്രവര്‍ത്തിച്ചതെന്നാണ് പരാതയില്‍ പറയുന്നത്.
ലോകായുക്ത
സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ള അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികള്‍, മനഃപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്തയ്ക്ക് പരാതികള്‍ നല്കി ചോദ്യം ചെയ്യാം.






