
കൊച്ചി : രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2014ല്‍ തിരുവനന്തപുരത്ത് ഡോ.ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു.
ലോകായുക്ത
സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. 1998 നവംബര്‍ 15 ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് സംവിധാനം രൂപീകരിച്ചത്. ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും അടങ്ങിയതാണ് സംവിധാനം. തിരുവനന്തപുരത്താണ് ലോകായുക്തയുടെ ആസ്ഥാനം. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്താറുണ്ട്.ചെലവുകളേതുമില്ലാതെ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. നേരിട്ടോ വക്കീല്‍ മുഖാന്തരമോ പരാതി നല്‍കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നപക്ഷം, പരാതിക്കിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വേണ്ട നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകായുക്ത സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. പക്ഷേ, ശിക്ഷ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യാം.
ആര്‍ക്കെല്ലാം എതിരെ പരാതി നല്‍കാം?
ഇപ്പോഴത്തെയോ മുന്‍പത്തെയോ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍
തദ്ദേശഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കാം.
പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ?
എതിര്‍കക്ഷിയുടെ പദവിയും ഔദ്യോഗിക മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം.പരാതി കൃത്യമായി അക്കമിട്ട് എഴുതണം.ലളിതവും കൃത്യവും ആയിരിക്കണം പ്രിന്റ് ചെയ്തതാണെങ്കില്‍ നല്ലത്.പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കണം.എതിര്‍കക്ഷി പാസാക്കാനുള്ള ഓര്‍ഡറിനെതിരെയും സ്റ്റേ വാങ്ങാം. അഭിഭാഷകന് അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്ക്കണം.നോട്ടീസ് അയയ്ക്കാന്‍ ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ചകവറുകള്ഉണ്ടായിരിക്കണം.പരാതിയുടെനാലുകോപ്പികള്സമര്പ്പിക്കേണ്ടതാണ്.പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി കേരള ലോകായുക്ത രജിസ്ട്രാര്‍ക്കാണ് അയക്കേണ്ടത്.രജിസ്ട്രാര്‍ക്ക് നേരിട്ടോ, വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലോ പരാതി സമര്‍പ്പിക്കാം.പരാതി കൊടുത്തശേഷം അടുത്ത സിറ്റിങ്ങിനു നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടി വരും.ഏതുസമയത്തും പരാതി പിന്‍വലിക്കാം, യാതൊരു ശിക്ഷാ നടപടികളും ഉണ്ടായിരിക്കുകയില്ല.






