
ന്യൂഡല്‍ഹി : എന്‍സിഇആര്‍ടി പാംപുസ്തകത്തില് നിന്ന് മൗലാനാ അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുളള ഭാഗങ്ങള്‍ നീക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. '' നാണക്കേട് എന്നാണ് ചരിത്രപണ്ഡിതന്‍ കൂടിയായ തരൂര്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്.
പുതുക്കിയ പ്ലസ് വണ്‍ പാംപുസ്തകത്തില് നിന്നാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ ആസാദിനെ കുറിച്ചുളള ഭാഗങ്ങള്‍ നീക്കിയത്.ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തില്‍ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്
പഴയ എന്‍ സി ഇ ആര് ടി യില്‍ പറയുന്നതിങ്ങനെ 'കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയും പ്രധാനമായും വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എട്ട് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ജവഹര്‍ലാല്‍ നെഹ്രു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്, അംബേദ്കര്‍ എന്നിവരാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നത്. കോണ്‍ഗ്രസിന്റേയും ഗാന്ധിയുടേയും വിമര്‍ശകനായിരുന്നു അംബേദ്കര്‍.
പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് അവര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു വിമര്‍ശനം. പട്ടേലും നഹ്രുവും തമ്മിലും അഭിപ്രായ വ്യത്യാലങ്ങള് ഉണ്ടായിരുന്നു. പക്ഷേ അവരെല്ലാം ഒന്നിച്ച് പ്രവര്‍ത്തിച്ചുപോന്നു'. ഈ പാഠഭാഗത്തില്‍ നിന്ന് മൗലാന ആസാദിന്റെ പേരാണ് ഇപ്പോള്‍ ഒഴുവാക്കിയിരിക്കുന്നത്
2009 ല്‍ രൂപീകരിച്ച മൗലാന ആസാദ് ഫെല്ലോഷിപ്പ് കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ മന്ത്രാലയം റദ്ദാക്കിയിരുന്നു. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് രാജ്യത്ത് സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തണമെന്ന വിദ്യാഭ്യാസ പരിഷ്കരണം കൊണ്ടുവന്ന ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാന ആസാദ്.ജാമിയ മിലിയ ഇസ്ലാമിയ, നിരവധി ഐഐടികള്‍, ഐഐഎസ്, സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടക്ചര്‍ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് മൗലാന ആസാദ്






