ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എന്‍സിപി.40 - 45 വരെ സീറ്റില്‍ മത്സരിക്കാനാണ് എന്‍സിപി തീരുമാനം. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ട എന്‍സിപി അത് തിരിച്ചുപിടിക്കുക കൂടിയാണ് മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
അലാറം ക്ലോക്ക് അടയാളത്തിലാണ് എന്‍സിപി കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. എന്‍സിപി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്ന വിലയിരുത്തല്‍ ഉണ്ട്. ഇതിന് പുറമേ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരവേയാണ് എന്‍സിപിയുടെ പ്രഖ്യാപനം എത്തുന്നത്.
മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തി മേഖലയിലെ മഹാരാഷ്ട്ര ഏകീകരണ സമിതിയുമായി എന്‍സിപി കൈകോര്‍ക്കുമെന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയത്. മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിക്കുമെന്നും പവാര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.

Comments