
റൂസോ: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്സിക്ക് ആന്റിഗ്വ ബര്‍ബുഡ കേടതിയില്‍ നിന്ന് ആശ്വാസ വിധി. ചോക്സിയെ രാജ്യത്തുനിന്ന് മാറ്റേണ്ടെന്ന് ആന്റിഗ്വ ഹൈക്കോടതി ഉത്തരവിട്ടു. ചോക്സി നല്കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി ഉത്തരവ്. അപ്പീല്‍ അടക്കമുള്ള നിയമപരമായ പരിഹാരങ്ങള്‍ തേടുന്നതിനും ചോക്സിക്ക് കോടതി അനുമതി നല്കി.
ആന്റിഗ്വയില്‍ നിന്ന് ഡൊമിനിക്കയിലേക്ക് നിര്‍ബന്ധപൂര്‍വ്വം നീക്കുന്നതിനുള്ള 2021 മേയ് 23ലെ നിര്‍ദേശം ചോദ്യം ചെയ്താണ് ചോക്സി കോടതിയെ സമീപിച്ചത്. ഇത് തനിക്കെതിരായ മനുഷ്യത്വരഹിതവും തരംതാണതുമായ പരിഗണനയോ ശിക്ഷയോ ആയിരുന്നുവെന്ന് ചോക്സി ചൂണ്ടിക്കാട്ടി. ആന്റിഗ്വ അറ്റോര്‍ണി ജനറലിനും പോലീസ് മേധാവിക്കുമാണ് കോടതിയുടെ നിര്‍ദേശം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപയുടെ വായ്പ എടുത്ത ശേഷം രാജ്യം വിട്ട ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ നീക്കം തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തോളമായി. സിബിഐയുടെയും ഇഡിയുടെയും ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.






