
ഇന്നത്തെ കാലത്ത് വിവാഹമോചനം പതിവാണ്. പരസ്പരം ഒന്നിച്ചു പോകാന്‍ സാധിക്കുന്നില്ലെന്നു തോന്നിയാല്‍ വിവഹ ബന്ധം പിരിയുന്ന ദമ്പതികള്‍ അനവധിയാണ്. പിരിയുന്നതിനു ഓരോ കാരണങ്ങളും ഉണ്ട്. എന്നാല്‍ താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് തന്റെ പൂച്ചയെ അഭയകേന്ദ്രത്തില്‍ നല്‍കിയതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
ബെഞ്ചി എന്നാണ് ഇവരുടെ പൂച്ചയുടെ പേര്. യുവതിയുടെ അച്ഛന് മരിച്ചു പോയപ്പോള്‍ ആ വേദനയെ മറികടക്കുന്നതിന് വേണ്ടിയാണ് പൂച്ചയെ വളര്‍ത്തിയത്. എന്നാല്‍, വൈകാതെ യുവതിയും, പൂച്ചയുമായി നല്ല അടുപ്പമായി. തന്റെ അച്ഛന്റെ പുനര്‍ജന്മമാണ് പൂച്ച എന്ന് യുവതി വിശ്വസിച്ചു.
'വളരെ ചെറുതായിരുന്നപ്പോഴാണ് താന്‍ പൂച്ചയെ രക്ഷിക്കുകയും വളര്‍ത്താനാരംഭിക്കുകയും ചെയ്തത്. എന്റെ കൈപ്പത്തിയുടെ വലിപ്പമേ അന്ന് അവനുണ്ടായിരുന്നുള്ളൂ. രണ്ട് വര്‍ഷമായി അവന് എനിക്കൊപ്പമുണ്ട്. കേള്‍ക്കുമ്പോള്‍ ഭ്രാന്താണ് എന്ന് തോന്നാം. പക്ഷേ, ബെഞ്ചി എന്റെ അച്ഛന്റെ പുനര്‍ജന്മമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പൂച്ചയുടെ കണ്ണില്‍ നോക്കുമ്പോള്‍ വെറുമൊരു പൂച്ചയേക്കാള്‍ ഉപരി എന്തോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍, എന്റെ ഭര്‍ത്താവ് കരുതുന്നത് ഇത് തികച്ചും വിചിത്രവും അനാരോ?ഗ്യകരവും ആണെന്നാണ്. പൂച്ചയുമായുള്ള ബന്ധം അദ്ദേഹത്തിന് ഇഷ്ടമല്ല. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. പൂച്ചയില്‍ അച്ഛന്റെ ആത്മാവ് ഉണ്ട് എന്ന് ഞാന്‍ പറയുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി അദ്ദേഹം പറയാറുണ്ട്' എന്ന് യുവതി റെഡ്ഡിറ്റില്‍ എഴുതി.
വേക്കേഷന് ചെലവഴിക്കുന്നതിനു വേണ്ടി അമ്മയുടെയും സഹോദരിയുടെയും അടുത്ത് പോയതായിരുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൂച്ചയെ കാണാനില്ല. ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പൂച്ചയെ സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ചു എന്നും ഇനി അതിനെ തിരികെ കിട്ടില്ല എന്നും പറഞ്ഞു.
എന്നാല്‍ ഇതിനെ കുറിച്ച് സഹപ്രവര്‍ത്തകന്റെ ഭാര്യയോട് അന്വേഷിച്ചപ്പോള്‍ തനിയ്ക്ക് ഇതേ കുറിച്ച് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്. അങ്ങനെ യുവതി പൊലീസില്‍ പൂച്ചയെ കാണാനില്ലെന്നു കാണിച്ച് പരാതി നല്കി. പരാതി നല്‍കിയതിനു പിന്നാലെ താന്‍ അതിനെ അടുത്തുള്ള ഒരു ഷെല്‍ട്ടറില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് യുവതിയോട് വെളിപ്പെടുത്തി. ദേഷ്യവും സങ്കടവും സഹിയ്ക്കാനാവാതെ യുവതി ഭര്‍ത്താവുമായി ജീവിയ്ക്കാന്‍ പറ്റില്ലെന്നു കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ടു.






