
കാട്ടക്കട; നെയ്യാര് ഡാമിലെ സിംഹ സഫാരി പാര്ക്കില് പാര്പ്പിച്ചിരുന്ന കടുവകളെ തൃശൂര് പുത്തൂര് മൃഗശാസയിലേക്ക് മാറ്റും. തൃശൂരിലേക്ക് വയനാടന് കടുവകളായ ദുര്ഗയേയും വൈഗയേയുമാണ് കൊണ്ടുവരുന്നത്. രണ്ട് ദിവസത്തിനുള്ളില് കടുവകളെ നെയ്യാറില് നിന്നും കൊണ്ടു പോകും.
കടുവകളെ കൊണ്ടുപോകാനായി പ്രത്യേകമായി തയ്യാറാക്കിയ കൂടുകളാണുള്ളത്. അത് ഇന്നെത്തുക്കും. വയനാട് ജില്ലയിലെ ഇരുളത്ത് ജനവാസ കേന്ദ്രത്തിലെത്തിയായിരുന്നു വൈഗ എന്ന പേരില് അറിയപ്പെടുന്ന കടുവ ഭീതി പടര്ത്തിയത്. സിംഹ സഫാരിയിലേക്ക് ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല് കൊണ്ടുപോവുകയായിരുന്നു. 2019ല് വയനാട് ജനവാസ കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തിയതിനെ തുടര്ന്ന് ദുര്ഗയെ കെണിവെച്ച് പിടികൂടുകയായിരുന്നു.
ദുര്ഗയയെ പിടികൂടിയ സമയത്ത് 10 വയസ് പ്രായമാണുണ്ടയിരുന്നത്. കാട്ടിലേക്ക് തിരികെ പോകാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല. തുടര്ന്ന് ചികിത്സക്കായി നെയ്യാര് ഡാം സിംഹ സഫാരിയിലെത്തിക്കുകയായിരുന്നു. ദിവസവും ഏഴ് കിലോ ബീഫായിരുന്നു നല്കിയിരുന്നത്. ദുര്ഗയെയും വൈഗയേയും നെയ്യാര് ഡാമിലെ സിംഹ സഫാരി പാര്ക്കിലേക്കെത്തുന്നവര്ക്ക് കാണാനുള്ള അനുമതിയുണ്ടായിരുന്നില്ല. ആരോഗ്യം തിരിച്ചുപിടിച്ചപ്പോഴാണ് പാര്ക്കില് നിന്ന് മാറ്റാന് തീരുമാനിച്ചത്.







Comments