
ഏറ്റുമുട്ടല്‍ കൊലകള്‍ ഉത്തര്‍പ്രദേശില്‍ സാധാരണമായിരിക്കുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യുപിയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിക്കണം. ബംഗാളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്ര ഏജന്‍സിയെ അയക്കുന്ന ബിജെപി യുപിയില്‍ ഒന്നും ചെയ്യുന്നില്ലെന്നും മമത. ഇത് ഇരട്ടത്താപ്പ് ആണെന്നും കുറ്റപ്പെടുത്തല്‍. ഇരട്ട എന്ജിന് സര്‍ക്കാരിന് ഇരട്ട നിലപാട് എന്ന് പരിഹാസം. ബംഗാളിലെ സര്‍ക്കാര്‍ വീഴുമെന്ന് പറഞ്ഞും, ബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ആദ്യം രാജിവെക്കേണ്ടത്. ആഭ്യന്തരമന്ത്രി ഇന്ത്യയെ സംരക്ഷിയ്ക്കുന്നതിന് പകരം ബംഗാളിലെ സര്‍ക്കാരിനെ വീഴ്ത്താനാണ് നോക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.






