
പദവിയെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അഡ്വ: ജോസ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സിറിയക് ജോസഫ്. വിമര്‍ശിക്കുന്ന വരോട് സഹതാപം മാത്രമാണുള്ളത്, തനിക്ക് കിട്ടിയ സ്ഥാനങ്ങള്‍ എണ്ണിപ്പറയുന്ന ആളോട് സഹതാപം മാത്രമാണ് ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ല എന്ന കാര്യം പലരും മറക്കുന്നു എന്നും സിറിയക് ജോസഫ് പറഞ്ഞു. ഈയിടെ ഒരാള്‍ തന്റെ കരിയര്‍ ഗ്രാഫ് വിശദീകരിക്കുന്നത് കണ്ടു. 12 വര്‍ഷം കേരള ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡര്‍ ആയത് എടുത്തു പറയുന്നത് കണ്ടു. എന്നാല്‍ വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് ഗവണ്മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചതെന്ന് മനപ്പൂര്‍വ്വം മറച്ചുവെച്ചെന്നും അദ്ദേഹം പറഞ്ഞു.
പലമുഖ്യമന്ത്രിമാരുടെ കാലത്തായി 12 വര്‍ഷമാണ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്, മോദിയും മന്മോഹന് സിംഗും ഒരു പോലെ അംഗീകരിച്ച ആളായത് തനിക്ക് എന്തോ ഗുണം ഉളളത് കൊണ്ടല്ലേ. മുന്‍ ജന്മ സുകൃതം കൊണ്ടാവാം ഇവര്‍ തന്നെ ഗവണ്മെന്റ് പ്ലീഡര്‍ ആക്കിയത്. മന്മോഹന് സിംഗ് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗമാക്കിയത്. അതുപോലെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് ആക്കിയത് മോദിയും. എഴുപത് വയസിന് ശേഷമാണ് തന്നെ പിണറായി ലോകായുക്ത ആക്കിയത്. ഈ നേട്ടങ്ങളില്‍ എല്ലാം ആര്‍ക്കാണ് അസൂയ തോന്നാത്തത്.






