ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സാകേത് ജില്ലാ കോടതിയില്‍ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലോയോഴ്സ് ബ്ലോക്കിന് സമീപമാണ് സംഭവത്തില്‍ ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി അഭിഭാഷകരും രംഗത്ത് വന്നിട്ടുണ്ട്.
വെടിയുതിർത്തത് അഭിഭാഷകൻ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാമേശ്വർ പ്രസാദ് എന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാളുടെ ലൈസൻസ് കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്തതാണ് എന്ന് സാകേത് ബാർ അസോസിയേഷൻ വ്യക്തമാക്കി.
വെടിയേറ്റ യുവതിയുമായി ഇയാൾക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് സൂചന. പരിക്കേറ്റ യുവതിയെ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
നാല് റൗണ്ട് വെടിവെച്ചു ചേംബറിനുളളിലാണ് വെടിവെപ്പുണ്ടായത്.എന്തെങ്കിലും പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണോ വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വന്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കോടതിവളപ്പില്‍ അഭിഭാഷകന് പ്രതിഷേധിച്ചു.

Comments