മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ താന്‍ കര്‍ണാടക മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല് ബഹിഷ്കരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു. ബിജെപി സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 130ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ ബിജെപിയെ മടുത്തു, കര്‍ണാടക മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 'ഞാനൊരു സ്ഥാനാര്‍ത്ഥിയാണ്, ഡി.കെ ശിവകുമാറും സ്ഥാനാര്‍ത്ഥിയാണ്, എന്നാല്‍ പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. കൂട്ടുത്തരവാദിത്വത്തോടെ ജനങ്ങളിലേക്ക് ഇറങ്ങാനാണ് ആഗ്രഹിക്കുന്നത്' മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് സിദ്ധരാമയ്യ പറഞ്ഞു.
ക്ഷീര സഹകരണ സ്ഥാപനമായ അമുലിന്റെ ആസ്ഥാനം ഗുജറാത്ത് ആണ്. അതുകൊണ്ട് തന്നെ കര്‍ണാടക ആസ്ഥാനമായ നന്ദിനിയും തമ്മിലുള്ള ലയനം നടക്കില്ല. താന്‍ മുഖ്യമന്ത്രിയായാല്‍ കര്‍ണാടകക്കാരോട് അമുലിന്റെ പാല് വാങ്ങരുതെന്ന് ആവശ്യപ്പെടും. അമുല്‍ കര്‍ണാടകയിലേക്ക് എത്തിച്ചാല്‍ സംസ്ഥാനത്തെ കര്‍ഷകരോട് ഞാന്‍ അനീതി കാണിക്കയ്ക്കുന്നതിനു തുല്യമാകും. അതുകൊണ്ട് തന്നെ അമുല്‍ ഇവിടെ വരുന്നതിനെ എതിര്‍ക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Comments