
മധ്യപ്രദേശ്; കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് പുറത്തു കടന്ന ചീറ്റയെ അധികൃതര്‍ പിടികൂടി തിരികയെത്തിച്ചു. കുനോ ദേശീയ ഉദ്യാനത്തില്‍ നിന്നും ഈ മാസം രണ്ടാം തവണയാണ് ഈ ചീറ്റ പുറത്ത് ചാടുന്നത്. നമീബിയന്‍ ചീറ്റയായ പവന് എന്ന് പുനര്‍നാമകരണം ചെയ്ത ഒബാനാണ് പുറത്ത് കടന്നത്.
അയല്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലെ വനത്തിലേക്ക് കടക്കാനായി ശ്രമിക്കു്നതിന്റെ ഇടയിലാണ്പി ചീറ്റയെ പിടികൂടിയത് ശേഷം ഉദ്യാനത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ശിവപുരി ജില്ലയിലെ കരേര വനത്തില്‍ വെച്ച് പിടികൂടിയ ശേഷം ഇന്നലെ രാത്രി 9:30ഓടു കൂടിയാണ് തിരികെയെത്തിച്ചത്.
ഒബാനെയെ കുനോ ഉദ്യാനത്തില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് പിടികൂടിയത്. 2022 സെപ്റ്റംബര്‍ 17ന് എട്ട് നമീബിയന്‍ ചീറ്റകളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കെത്തിച്ചത്. എന്നാല്‍ ഇതില്‍ സാക്ഷ എന്ന ചീറ്റ വൃക്കരോഗം ബാധിച്ച് മരിച്ചിരുന്നു. അതു പോലെ സിയായ എന്ന ചീറ്റ അടുത്തിടെയാണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ട് വന്നു.






