
വീട്ടില്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പഴയവസ്തുക്കളെയും ഉപയോഗിക്കാന്‍ കഴിയാതായ പാഴ്വസ്തുക്കളെയുമെല്ലാം ചേര്‍ത്താണ് നമ്മള് 'ആക്രി' എന്ന് പറയാറ്. എന്നാല്‍ പഴയ വസ്ത്രങ്ങളടക്കം ഈ ആക്രികള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തി അമേരിക്കയിലെ വീട്ടമ്മ വര്‍ഷംതോറും സമ്പാദിക്കുന്നത് 7,35,000 ഡോളറാണ്.
അമേരിക്കയിലെ ഹൂസ്റ്റണ്കാരിയും മൂന്ന് മക്കളുടെ അമ്മയുമായ മോണിട്ട മെയ്ജാ ഓണ്‍ലൈനിലെ റീസെയ്ല്‍ ബിസിനസില്‍ വന്‍ വിജയമാണ് നേടിയിരിക്കുന്നത്. വെറും വീട്ടമ്മയായിരുന്ന മെയ്ജോ ഭര്‍ത്താവിന്റെ വരുമാനം നിന്നുപോയ ഒരു സാഹചര്യത്തില്‍ 2015 മുതലാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കൊണ്ട് സമ്പാദിക്കുന്നത് ആയിരക്കണക്കിന് ഡോളറുകളാണ്.
അമേരിക്കയിലെ സോഷ്യല്‍ കൊമേഴ്സ് മാര്‍ക്കറ്റ് പ്ളേസായ പോഷ്മാര്ക്കില് തന്റെ പഴയ വസ്ത്രങ്ങള്‍ക്ക് വിപണിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ സ്വന്തം സ്റ്റാര്‍ട്ട് അപ്പിലേക്ക് പോയത്. 2015 ല്‍ ജീവിതത്തില്‍ നിനച്ചിരിക്കാതെ വന്നുകയറിയ ദുരിതം വഴിത്തിരിവ് ഉണ്ടാക്കി. കുടുംബത്തിന്റെ വരുമാനസ്രോതസ് അടച്ച് ഭര്‍ത്താവിന് ഹൃദയശസ്ത്രക്രിയ വേണ്ടി വന്ന ദിവസം മുതല്‍. 44 ദിവസം ഐസിയുവില്‍ കിടന്നപ്പോള്‍ പുതിയ വരുമാനം കണ്ടെത്താന്‍ മോണിട്ടയ്ക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടി വന്നു.
ഈസമയത്ത് പോഷ്മാര്ക്കിനെ പരിചയപ്പെടുത്തിയത് സഹോദരിയായിരുന്നു. അതില്‍ പഴയ വസ്ത്രങ്ങള്‍ മോണിറ്റ വില്‍പ്പന ആരംഭിച്ചു. ആദ്യം വിറ്റ വസ്ത്രത്തിന് വെറും 11 മണിക്കൂറിനുള്ളില്‍ കിട്ടിയത് 36 ഡോളറായിരുന്നു. ഭര്‍ത്താവിന് ഹൃദയശസ്ത്രക്രിയ വേണ്ടി വന്നതോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം മെയ്ജോയുടെ തോളില്‍ വന്നു പതിച്ചു.
ഇതോടെ മറ്റു റീസെല്ലിംഗ് പ്ലാറ്റ്ഫോമിനെ കൂടി മെയ്ജോയ്ക്ക് ആശ്രയിക്കേണ്ടി വന്നു. അതേസടെ വരുമാനം ആഴ്ചയില്‍ 100 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെയായി. ഉപയോഗിച്ച വസ്ത്രം വിറ്റുപോകുമെന്ന് കണ്ടതോടെ മെയ്ജോ ഉപയോഗിച്ച് പഴകിയ വീട്ടുവസ്തുക്കളും, കുട്ടികള്‍ ഉപയോഗിച്ച് തള്ളിയ കളിപ്പാട്ടങ്ങളുമെല്ലാം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചു.
ഇതോടെ വരുമാനം ആഴ്ചയില്‍ 1000 ഡോളറിലേക്കും വര്‍ഷം 52,000 ഡോളറിലേക്കുമെല്ലാം ഉയര്‍ന്നു. ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ആഴ്ചയില്‍ മൂന്ന് എന്ന ക്രമത്തില്‍ വില്‍പ്പനയുടെ ലൈവ് സ്ട്രീമിംഗുമായി മോണിട്ട എത്തി. ഡിമാന്റ് കൂടിയതോടെ ഇടപാടുകാര്‍ക്ക് വിലപേശലിന് അവസരം നല്കിയ യാര്‍ഡ് സെയിലും ക്ലീയറന്‍സ് ബിന്നും അവതരിപ്പിച്ചു.
ഇതോടെ വന്‍കിടക്കാരായ ടോറിഡും ടാര്‍ഗറ്റും ലക്ഷങ്ങളുടെ കരാറുമായി സമീപിച്ചു. ഇവരുടെ വസ്ത്രങ്ങള്‍ ധരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രമോഷന് പരിപാടിയുമായി പ്രത്യക്ഷപ്പെടുകയായിരുന്നു ജോലി. ഇതിലൂടെ മാത്രം 2021 ല്‍ 7,35,000 ഡോളറാണ് തേടി വന്നത്. ഇപ്പോള്‍ ഇവരുടെ സ്റ്റോക്കുകള്‍ക്കും വലിയ ഓര്‍ഡറുകളുണ്ട്. ചിലതിന് മറ്റു കമ്പനികളേക്കാള്‍ ഡിസ്കൗണ്ടും മെയ്ജോ നല്‍കുന്നുണ്ട്.
പഴയ വസ്ത്രങ്ങള്‍ക്കൊപ്പം ഉപയോഗിച്ച് പഴകിയ മറ്റു വസ്തുക്കളും പാഴ്വസ്തുക്കളുമെല്ലാം വില്‍പ്പന നടത്താന്‍ തുടങ്ങി. ഇപ്പോള്‍ ദിവസവും 100 ഉല്‍പ്പന്നങ്ങള്‍ ഇവര്‍ ലിസ്റ്റ് ചെയ്യാറുണ്ട്. പുലര്‍ച്ചെ 3 വരെ ഓര്‍ഡര്‍ ഉറപ്പാക്കാം. വീട്ടില്‍ അവ എത്തിച്ചു നല്‍കുകയും ചെയ്യും.
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഭര്‍ത്താവ് ആരോഗ്യം വീണ്ടെടുത്തെങ്കിലും പഴയ തൊഴിലാളിയായുള്ള ജോലിക്ക് പോകുന്നില്ല. പകരം ഭാര്യയെ ബിസിനസില്‍ സഹായിക്കുകയാണ്. ദമ്പതികള്‍ക്ക് ബിസിനസ് ആറ് ബെഡ്റൂമുകളുള്ള ഒരു പുതിയ വീട് വാങ്ങാനും വിദ്യാഭ്യാസ വായ്പ കൂടാതെ മക്കളെ കോളേജില്‍ അയച്ചു പഠിപ്പിക്കാനും അവസരം നല്കി. നോക്കുമ്പോള്‍ എവിടെ നിന്നുമാണ് വന്നതെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നെന്നാണ് ഇവര്‍ പറയുന്നത്.






