കുട്ടനാട്ടില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത് വള്ളത്തില്‍. പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാലാണ് ഒടുവില്‍ നാട്ടുകാര്‍ക്ക് ഈ വഴി സ്വീകരിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് ദേശീയ പാതയിലെ പുറക്കാട് ജംഗ്ഷന് സമീപം ഇരുചക്ര വാഹനം ലോറിയുടെ പിന്നിലിടിച്ച് അഭിജിത്ത് എന്ന 23 -കാരന് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് വളളത്തില്‍ ശ്മശാനത്തിലെത്തിച്ച് സംസ്കരിക്കേണ്ട അവസ്ഥ ഉണ്ടായത്.
25 ഓളം സമുദായങ്ങളുടെ പൊതു ശ്മാനം സ്ഥിതി ചെയ്യുന്നത് എടത്വാ പഞ്ചായത്ത് 10-ാം വാര്‍ഡില്‍ മുണ്ടുതോട് - പോളേത്തുരുത്ത് പാടത്താണ. പക്ഷേ 3000 ലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാടത്തെ ശ്മശാനത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് സൗകര്യമില്ല. ഈ റോഡിലെ കലുങ്ക് പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയെങ്കിലും ശ്മശാനങ്ങളില്‍ എത്തണമെങ്കില്‍ 700 മീറ്ററോളം നീളത്തില്‍ റോഡ് നിര്‍മ്മിക്കണം. 25 ഓളം സമുദായങ്ങള്‍ ഇവിടെയെത്തിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്. പ്രദേശവാസികള്‍ മന്ത്രിമാര്‍ക്കും, എം പി, എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന സമുദായങ്ങളുടെ ശ്മശാനമായതിനാല്‍ ഇവര്‍ക്ക് സ്വന്തമായി റോഡ് നിര്‍മ്മിക്കാനും സാധ്യമല്ല.
വേനല്‍ കാലങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശത്ത് വര്‍ഷകാലം എത്തിയാല്‍ ദുരിതം കനക്കുകയാണ്. വെള്ളപൊക്കത്തിന്റെ സമയങ്ങളിലും മറ്റും മ്യതദേഹം സംസ്കരിക്കാന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ട അവസ്ഥയും ഇവര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൊതു ശ്മശാനത്തിലേയ്ക്കുള്ള റോഡ് മഴക്കാല സീസണ് ആരംഭിക്കുന്നതിന് മുന്‍പ് നിര്‍മ്മിക്കണമെന്ന് കുട്ടനാട് സൗത്ത് യൂണിയന് യൂത്ത് മൂവ്മെന്റ് ചെയര്മാന് ഉണ്ണിക്കുട്ടന് ഹരിദാസ്, കണ്‍വീനര്‍ വികാസ് വിദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും ഇവര്‍ പറയുന്നു.

Comments