ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ല. ഗവര്‍ണര്‍ ആയിരിക്കെ സത്യപാല്‍ മല്ലിക് ആരോപണങ്ങള്‍ എന്തുകൊണ്ട് ഉയര്‍ത്തിയില്ലെന്നും അമിത് ഷാ മാധ്യമങ്ങളോട്പറഞ്ഞു. കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതില്‍ കഴിഞ്ഞ ദിവസം വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം അമിത് ഷാ തള്ളി. വോട്ട് നേടാനുള്ള കോണ്‍ഗ്രസിന്റെ പ്രീണന നയമാണ് വാഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
പുല്‍വാമയിലെ വീഴ്ച മോദി സര്‍ക്കാരിന്റെ അധികാരം നഷ്ടമാക്കുമെന്ന് സത്യപാല്‍ മല്ലിക് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പുല്‍വാമയിലെ വീഴ്ചയെ പറ്റി പറയരുതെന്ന് മോദി ആവശ്യപ്പെട്ടുവെന്നതില്‍ ഉറച്ച് നില്ക്കുന്നു. പ്രതികാരമായാണ് സിബിഐ നടപടിയും സുരക്ഷ കുറച്ചതും. മോദിക്ക് അഴിമതിയോട് എതിര്‍പ്പില്ല. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിന് മോദി മേഘാലയിലേക്ക് മാറ്റി. റിലയന്‍സ് പദ്ധതിക്കായി റാം മാധവ് സമ്മര്‍ദ്ദം ചെലുത്തിയത് സിബിഐക്ക് മൊഴി നല്‍കിയതായും മല്ലിക് വെളിപ്പെടുത്തിയിട്ടുണ്ട്.

Comments