
കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാസര്‍ഗോഡിന്റെ മണ്ണില്‍. മെയ് 9 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് മേള നടക്കുന്നത്. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡുവരെ സാംസ്കാരിക ഘോഷയാത്ര നടത്തി. മേള വൈകിട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഏഴിന് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും അവതരപ്പിക്കുന്ന സൂഫി സംഗീത സദസ്സ് ഉണ്ടാകും.
സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ-സഹകരണ മേഖലയിലെയും വിവിധ സംരഭകരുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും വിപണനവും മേളയില്‍ നടക്കും.
സര്‍ക്കാര്‍ വകുപ്പുകളുടെ 89 സ്റ്റാളുകള്‍ ഉള്‍പ്പെടെ 189 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
നാലാം തീയതി വ്യാഴാഴ്ച രാവിലെ 10 മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തു. വെള്ളി രാവിലെ 10.30-ന് ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് പുസ്തകമേള എഴുത്തുകാരന് ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് വിവിധ മേഖലകളില്‍ ദേശീയ പുരസ്കാരം നേടിയ യുവാക്കളെ ആദരിക്കും. ആദരവ് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ഏഴിന് രാവിലെ 10.30-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഭാസംഗമം വൈകുന്നേരം നാലിനും, വൈകിട്ട് ഏഴിന് മെന്റലിസ്റ്റ് ആദിയുടെ പ്രകടനവും ഉണ്ടാകും.
എട്ടിന് രാവിലെ 10.30-ന് വനിതാശിശു വികസനവകുപ്പിന്റെ സെമിനാര്‍, ക്വിസ് എന്നിവ ഉണ്ടാകും. ശിശുമന്ദിരത്തിലെ കുട്ടികളുടെ കാലാപരിപാടി 11.30-ന് നടത്തപ്പെടും. ഉച്ചയ്ക്ക് രണ്ടിന് വനിതാ ജീവനക്കാരുടെയും കലാപരിപാടികും ഉണ്ടാകും. വൈകീട്ട് ഏഴിന് നടന് സന്തോഷ് കീഴാറ്റൂരിന്റെ ' ഏകാഹാര്യനാടകം പെണ്നടന്'.
ഒന്‍പതിന് മേള രാവിലെ 11-ന് യുവസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപന സമ്മേളനം. വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെ മേളയുടെ വിവിധ ദിവസങ്ങളിലായി ജില്ലയിലെ കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കും.






