ന്യുഡല്‍ഹി: ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും നേപ്പാളിലെ കാത്മണ്ഡുവിലേക്ക് പോയ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബിഹാറിലെ പട്ന വിമാനത്താവളത്തില്‍ ഇറക്കി. 77 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു.
ബിമാന്‍ ബംഗ്ലദേശിന്റെ ഫ്ളൈറ്റ് -371 ആണ് നേപ്പാളില്‍ ഇറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് തോന്നിയതോടെ ഉച്ച 12 മണിയോടെ അടിയന്തരമായി ഇറക്കുകയായിരുന്നു.






