ജൂഡ് ആന്റണി ചിത്രം 2018 ഒറ്റ ദിവസം കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്നു. പ്രമോഷന് അധികം ഇല്ലാതായിരുന്ന ചിത്രമായിരുന്നിട്ടു കൂടി ഇപ്പോള്‍ തീയറ്ററുകളില്‍ വന്‍ തിരക്കാണ്. ടൊവിനോ, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, വിനീത് ശ്രീനിവാസന്, ലാല്‍, നരെയ്ന് തുടങ്ങിയ മെഗാ താരങ്ങള്‍ ഉള്ള ഒരു ചിത്രം ഇത്രയും കുറവ് പ്രൊമോഷനോടെ മലയാളത്തില്‍ ഇതുവരെ എത്തിയിട്ടില്ല.
ജൂഡ് തന്നെ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന് കുറവാണെന്ന കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രീ പ്രമോഷന്റെ ആവശ്യകത വേണ്ട എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് പോസിറ്റീവ് പബ്ലിസിറ്റി ലഭിച്ചതോടെ ചെറിയ സ്ക്രീനുകളില്‍ നിന്ന് വലിയ സ്ക്രീനുകളിലേക്ക് കേരളത്തിലെമ്പാടും ചിത്രം മാറ്റപ്പെട്ടു.
1.85 കോടി രൂപയാണ് ആദ്യദിവസം തന്നെ കേരളത്തില്‍ നിന്ന് മാത്രം നേടിയത് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ആയതു കൊണ്ട് തന്നെ ഇന്നത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നത് ഉറപ്പാണ്. ഇതോടെ വീക്കെന്‍ഡ് ബോക്സ് ഓഫീസില്‍ ചിത്രം അത്ഭുതങ്ങള്‍ കാട്ടുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. നീണ്ട ഇടവേളയ്ക്കു ശേഷം തിയറ്ററുകള്‍ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയറ്റര്‍ ഉടമകളും സിനിമാ ലോകവും.

Comments