
ന്യുഡല്ഹി: കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളില് ഉപതിരഞ്ഞെടുപ്പും പുരോഗമിക്കുന്നു. പഞ്ചാബിലെ ജലന്ദര് ലോക്സഭാ സീറ്റിലേക്കും ഒഡീഷ, ഉത്തര്പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്പ്രദേശിലെ ഛന്ബെ മണ്ഡലത്തില് വോട്ടെടുപ്പ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂറിനുള്ളില് 10% പേര് വോട്ട രേഖപ്പെടുത്തി. സ്വാറില് 7.93% ആണ് പോളിംഗ്. ഒഷീഡയിലെ ഝാര്സുഗുഡയില് പോളിംഗ് 9% കടന്നു.
ജലന്ദറില് രാവിലെ എട്ടു മണിക്ക് തുടങ്ങിയ പോളിംഗ് രണ്ട് മണിക്കൂര് പിന്നിട്ടപ്പോള് 5% പേര് വോട്ട് ചെയ്തു. മേഘാലയയിലെ സോഹിയോണിലും പോളിംഗ് നടക്കുന്നുണ്ട്.
മേയ് 13 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവുമുണ്ടാകും.







Comments