
ന്യൂഡല്‍ഹി: മെയ് 10 ന് നടന്ന കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചതാണെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത്തരത്തിലൊരു വ്യാജ വിവരം കിട്ടിയതിന്റെ സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിച്ച പുതിയ ഇലക്ട്രിക് വോട്ടിംഗ് മെഷീനാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കാണിച്ചും ഇക്കാര്യത്തില്‍ വ്യക്തത ആവശ്യവുണ്ടെന്ന് കാണിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നേരത്തേ കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തശന്ന ര
എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മെഷീന് അയയ്ക്കുകയോ അവിടെ ഉപയോഗിക്കുയോ ചെയ്തിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞത്. മെയ് 10 നായിരുന്നു കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 13 ന് ഇതിന്റെ ഫലം പുറത്തുവരും.
'ദക്ഷിണാഫ്രിക്കയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിക്കുക പോലുമില്ലെന്നിരിക്കെ കര്‍ണാടകയില്‍ ഉപയോഗിക്കുന്ന ഇവിഎമ്മുകളെ ക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ആശങ്കകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിക്കളയുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ ഗുരുതര സാധ്യതയുള്ള ഇത്തരം തെറ്റായ വിവരങ്ങളുടെ ഉറവിടങ്ങള്‍ പരസ്യമായി തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനോട് ഇസിഐ ആവശ്യപ്പെടുന്നു. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'' കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ അഭിസംബോധന ചെയ്ത കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.






