
ജയ്പൂര്‍ : ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് റോയല്‍സിന് 172 റണ്‍സ് വിജയലക്ഷ്യം. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്സ്വെല് (54), ഫാഫ് ഡു പ്ലെസിസ് (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മലയാളി പേസര്‍ കെ എം ആസിഫ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്. വെയ്ന്‍ പാര്‍നെല്ലും മൈക്കല്‍ ബ്രേസ്വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവരാണ് വഴിമാറിയത്. രാജസ്ഥാന് ഒരു മാറ്റം വരുത്തി. ട്രന്റ് ബോള്‍ട്ടിന് പകരം സാംപയെത്തി. വിരാട് കോലിയെ (19 പന്തില്‍ 18) മടക്കി ആസിഫ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ് - മാക്സി സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 69 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒരിക്കല്‍ കൂടി ആസിഫ് ബ്രേക്ക് ത്രൂ നല്കി. ഫാഫിനെ കവറില്‍ യഷസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു.
രാജസ്ഥാന് റോയല്‍സ്: ജോസ് ബട്ലര്, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര് അശ്വിന്, ആഡം സാംപ, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്വേന്ദ്ര ചാഹല്‍.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, മൈക്കല്‍ ബ്രേസ്വെല്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍.
. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്. ജയിച്ചാല്‍ സഞജുവിനും സംഘത്തിനും മൂന്നാമതെത്താം. 11 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ആര്‍സിബി ഏഴാമതാണ്.





