
കൊച്ചി : ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരന്റെ സാന്റിയാഗോ മാര്ട്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. സാന്റിയാഗോ മാര്‍ട്ടിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള 457 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ മരവിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ യാണ്സാന്റിയാഗോ മാര്ട്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. കൊച്ചി ഇഡി ഓഫീസിലെത്തിയ സാന്റിയാഗോ മാര്‍ട്ടിനെ എന്‍ഫോഴ്സമെന്റ ചോദ്യം ചെയ്യുകയാണ്. സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവില്‍ കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ആരോപണം. സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നെയിലേയും കോയമ്പത്തൂരിലെയും സ്ഥാപനങ്ങളിലും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർട്ടിൻ്റെ ഫ്യൂചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് ഇഡി നടപടി . സിക്കിമിലും നാഗാലാൻഡിലും പ്രശസ്തമായ ഡിയർ ലോട്ടറിയുടെ പേരിൽ സാൻ്റിയാഗോ മാർട്ടിൻ്റെകമ്പനി നടത്തിയ തട്ടിപ്പുകളുടെ പേരിലാണ് ഇഡി നടപടി എടുത്തത്. വിറ്റു പോകാത്ത ടിക്കറ്റുകൾക്ക് സമ്മാനമടിച്ചതായി തെറ്റിദ്ധരിപ്പിച്ചും മറ്റും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ പ്രധാന ആരോപണം. ജി.എസ്.ടി നിലവിൽ വരുന്നതിനും മുൻപ് 2014- 2017 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.






