
മലയാള ആല്‍ബങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ നായികയാണ് ശിവദ. മലയാളസിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്ക്കുന്ന യുവനായികമാരില്‍ ഒരാളാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്. യൂറോപ്പില്‍ വെക്കേഷന് ആഘോഷിക്കുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം തമിഴ് ഹിറ്റ് ഗാനമായ ‘പൂവുക്കള്‍ ഒളിന്തിരിക്കും കണിക്കൂട്ടം അതിശയം’ എന്നതിന് ചുവടു വയ്ക്കുകയാണ് ശിവദ. ‘‘പ്രാഗിലെ തെരുവിലാണെങ്കിൽ പോലും നൃത്തം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുത്...’’ എന്ന ക്യാപ്ഷനൊപ്പമാണ് താരത്തിന്റെ വീഡിയോ. വളരെ രസകരമായിട്ടാണ് ശിവദ നൃത്തച്ചുവട് വയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഫുള്‍ ലെങ്ത്ത് അനിമല്‍ പ്രിന്റഡ് സ്കര്‍ട്ടും ബ്ലാക് നിറ്റഡ് ടോപ്പും ധരിച്ച ചിത്രങ്ങള്‍ താരം പങ്കിട്ടിരുന്നു. ക്യാമറക്ക് മുന്നും പിന്നിലും സജീവമായ താരം ‘രാമന്റെ ഏദന്‍തോട്ടം’ എന്ന ചിത്രത്തില്‍ അനു സിതാരക്ക് ശബ്ദം നല്‍കിയിരുന്നു. മലയാളത്തിലും തമിഴിലുമായി അനവധി സിനിമകള്‍ താരത്തിനുണ്ട്. ജൂഡ് ആന്തണി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘2018’ലും ശിവദ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.






