കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിനു മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് കാര്‍ യാത്രക്കാരന്റെ സാഹസിക പ്രകടനം. ചൊവ്വാഴ്ചയാണ് സംഭവം. അത്യാഹിത നിലയിലായിരുന്ന രോഗിയുമായി ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനു മുന്നിലാണ് മാര്‍ഗതടസ്സം സൃഷ്ടിച്ചത്.
കക്കോടി റൂട്ടില്‍ കിലോമീറ്ററുകളോളം ആംബുലന്‍സിന്റെ യാത്ര തടസ്സപ്പെടുത്തി. ആംബുലന്‍സിന് സൈഡ് കൊടുക്കാന്‍ റോഡില്‍ സ്ഥലമുണ്ടായിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ അതിനു തയ്യാറായില്ല. ആംബുലന്‍സ് അടുത്തെത്തുമ്പോള്‍ അപ്രതീക്ഷമായി ബ്രേക്ക് ഇട്ടു അപകടമുണ്ടാക്കാനും ശ്രമിച്ചു. പലതവണ ഇത്തരത്തില്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാണ്.
രോഗിയുടെ ബന്ധുക്കള്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാര്‍ ഉടമയ്ക്ക വകുപ്പ് നോട്ടീസ് നല്കി. ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉടമ തന്നെയാണോ കാര്‍ ഓടിച്ചതെന്ന് പരിശോധിക്കുന്നുണ്ട്. ഉടമയുടെ ലൈസന്‍സ് റദ്ദാക്കിയതായും സൂചനയുണ്ട്.






