തിരുവനന്തപുരം : ആന സെന്‍സസില്‍ മൂന്ന് ദിവസം നീണ്ടു നിന്ന കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന് കേരളത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകും. കേരളം , ആന്ധ്രാ ,തമിഴ്നാട് ,ഗോവ എന്നീ സംസ്ഥാന വനം വകുപ്പുകള്‍ ഒരുമിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്.വന്യജീവികളുടെ വംശവര്‍ധനയുണ്ടായിട്ടുണ്ടോ അങ്ങനെയെങ്കില്‍ അത് കൃത്യമായി പഠിച്ച് നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
വനം വിസ്തൃതിയുളള സംസ്ഥാനമാണ് കേരളം. കുറച്ച് നാളുകളായി ഇവിടെ വനമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരികയാണ് . വന്യജിവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പശ്ചിമഘട്ടം വ്യാപിച്ച് കിടക്കുന്ന സംസ്ഥാനങ്ങളിലെയെല്ലാം കണക്കെടുപ്പ് ഒരേ സമയം നടത്തിയിട്ടേ കാര്യമുള്ളു. അങ്ങനെയാണ് 17,18,19 തിയതികളിൽ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഓരോ ക്ലസ്റ്ററുകളായി തിരിച്ചാണ് കണക്കെടുപ്പ്. കണക്കെടുപ്പ് പൂർത്തിയായിട്ട് മാത്രമേ അനന്തര നടപടികൾ സ്വീകരിക്കാൻ കഴിയൂ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഏഷ്യൻ ഭൂഖണ്ഡത്തിലെ ആനകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുടെ 64 ശതമാനവും നഷ്ടമായതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Comments